ആലപ്പുഴ: ആഗോള ഭീകരതയ്ക്കെതിരെ ആലപ്പുഴ വേമ്പനാട്ട് കായലില്‍ ഭിന്നശേഷിക്കാരന്റെ മണിക്കൂറുകള്‍ നീണ്ട നീന്തല്‍ പ്രകടനം. കൈനകരി സ്വദേശി ടി.ഡി ബാബുവാണ് ചമ്പക്കുളം മുതല്‍ പുന്നമട വരെ 25 കിലോമീറ്റര്‍ ദൂരം നീന്തിയത്.
രാവിലെ ഏഴേകാല്‍ മണിയോടെ ബസ് ലേക്ക് കടവില്‍ നിന്നും ബാബു രാജ് നീന്തല്‍ തുടങ്ങി. പിന്നാലെ ബോട്ടില്‍ മെഡിക്കല്‍ സംഘവും ഗിന്നസ് റിക്കോര്‍ഡ് അധികൃതരും. ബാബുരാജിന് പ്രചോദനമായി കരയില്‍ നൂറ് കണക്കിന് ആളുകള്‍. ലക്ഷ്യമായ ഫിനിഷിങ് പോയിന്റില്‍ എത്തിയപ്പോഴേയ്ക്ക് സമയം രണ്ട് മണി കഴിഞ്ഞു. ഏഴ് മണിക്കൂര്‍ പതിനഞ്ച് മിനിറ്റ് കൊണ്ടാണ് ബാബുരാജ് 25 കിലോമീറ്റര്‍ താണ്ടിയത്.
ഒരു അപകടത്തെ തുടര്‍ന്നാണ് ബാബുരാജിന്റെ ഇടതുകൈയ്ക്ക് വൈകല്യം ബാധിച്ചത്. രണ്ട് വര്‍ഷം മുമ്പ് പത്ത് കിലോമീറ്റര്‍ ദൂരം നീന്തി ദേശീയ റെക്കോര്‍ഡ് കുറിച്ചിട്ടുണ്ട് ബാബുരാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: