തിരുവനന്തപുരം: ബിജെപി പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പോലീസ് അതിക്രമത്തില്‍ ബിജെപി നേതാവ്കെ.സുരേന്ദ്രന് അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എബിവിപി വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിക്കും. നാളെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും നടത്തുമെന്ന് എബിവിപി അറിയിച്ചു.
ലാ അക്കാദമിക്ക് മുന്നിൽ ബിജെപി ദേശീയ കൗണ്‍സില്‍ അംഗം വി.മുരളീധരൻ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ പ്രവർത്തകര്‍ക്ക് നേരെയാണ് പോലീസിന്റെ അതിക്രമം.
യാതൊരു പ്രകോപനവും കൂടാതെ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തി. രണ്ട് മണിക്കൂറോളമായി യുദ്ധസമാനമായ അന്തരീക്ഷമാണ് സ്ഥലത്ത് നിലനിന്നത്.
റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചതോടെയാണ് ദിവസങ്ങളായി സമാധാനപരമായി നടത്തിവന്ന സമരം സംഘര്‍ഷത്തിലേക്ക് വഴിമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: