ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ പണ്ടാരക്കുളം ജങ്ഷനു സമീപം കാര്‍ കനാലിലേക്ക് മറിഞ്ഞു, ആളപായമില്ല.
ആലപ്പുഴ ഭാഗത്തു നിന്നും വന്ന ടെംപോ ട്രാവലര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിര് ദിശയില്‍ നിന്നു വന്ന കാറില്‍ തട്ടുകയും കാര്‍ വെട്ടിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് എസി കനാലിലേക്ക് വീഴു കയുമായിരുന്നു.
ടെംപോ ട്രാവലറില്‍ തമിഴ് നാട്ടില്‍ നിന്നുമുള്ള വിനോദ സംഘമാണ് സഞ്ചരിച്ചിരുന്നത്. കാര്‍ കനാലിലേക്ക് മറിഞ്ഞെങ്കിലും ആര്‍ക്കും പരിക്കുകളില്ല. നെടുമുടി പോലീസ് മേല്‍ നടപടി സ്വീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: