കുമളി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അപ്രതീക്ഷിതമായി രണ്ടടിയോളം ഉയര്‍ന്നു. പെരിയാര്‍ വനത്തിനുള്ളില്‍ മഴലഭിച്ചതാണ് ഇതിനുകാരണം . മുന്‍പ് 109 അടിയില്‍ താഴെ എത്തിയ ജലനിരപ്പ് ഇന്നലെ 111 അടിയിലേക്ക് ഉയര്‍ന്നു. ഇക്കാരണത്താല്‍ തേക്കടി തടാകത്തില്‍ മുന്‍പ് നിര്‍ത്തി വച്ചിരുന്ന കെടിഡിസിയുടെ ജലരാജ ഉള്‍പ്പെടെയുള്ള ബോട്ടുകളുടെ സവാരി പുനരാരംഭിക്കാന്‍ വനം വകുപ്പ് അനുമതി നല്കി. എന്നാല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണം ഉണ്ടാകും. ഒരു പരിധി വരെ കൂടുതല്‍ വിനോദ സഞ്ചാരികള്‍ക്കു ബോട്ട് സവാരി നടത്താന്‍ ഇതിലൂടെ അവസരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: