കാഞ്ഞാര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. വെട്ടിമറ്റം സ്വദേശി സിപ്പ് അപ്പ് എന്ന് വിളിക്കുന്ന അജിത്ത് ( 22) ആണ് അറസ്റ്റിലായത്. മേത്തൊട്ടി സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നും സ്കൂളിലേക്ക് പോയ സമയത്ത് മുന്‍ പരിചയത്തിന്റെ പേരില്‍ യുവാവ് എറണാകുളം ബസില്‍ കയറ്റി കൊണ്ടുപോയത്.
കലയന്താനിയില്‍ വെച്ച് ഇവരെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് കാഞ്ഞാര്‍ സ്റ്റേഷനില്‍ എത്തിച്ച ഇവരില്‍ പെണ്‍കുട്ടിയെ മൂലമറ്റത്തെ വനിതാ മന്ദിരത്തിലേക്ക് മാറ്റി.വൈദ്യ പരിശോധനക്ക് ശേഷം ഇന്നലെ മുട്ടം കോടതിയില്‍ ഹാജരാക്കിയ ഇവരില്‍ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. യുവാവിനെ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: