അറക്കുളത്ത് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

Tuesday 31 January 2017 8:29 pm IST

മൂലമറ്റം: അറക്കുളം-മൂലമറ്റം മേഖലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. യുവാക്കളെ ലക്ഷ്യമിട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. അനേകം യുവാക്കളാണ് ഈ സംഘത്തിന്റെ കെണിയില്‍ അകപ്പെട്ടിരിക്കുന്നത്. അറക്കുളത്തെ കോളേജ് കേന്ദ്രീകരിച്ച് ഇവരുടെ പ്രവര്‍ത്തനം ശക്തമാണ്. കാഞ്ഞാര്‍ പാലത്തിനു സമീപത്തു നിന്നും രണ്ട് മാസത്തിനുള്ളില്‍ രണ്ട് പേരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. അറക്കുളം കാവുംപടി കേന്ദ്രീകരിച്ച് യുവാക്കളെ വലയില്‍ വീഴ്ത്തുവാന്‍ പ്രത്യേകസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. പകല്‍ സമയങ്ങളില്‍ മാന്യമായി പ്രദേശവാസികളോട് ഇടപെടുകയും രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് ഇവരുടെ ശൈലിയാണ്.കഴിഞ്ഞ ദിവസം അറക്കുളം അയ്യപ്പക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആനയെ ഇരുട്ടിന്റെ മറവില്‍ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചത് ഇതേ സംഘത്തില്‍പെട്ടവരായിരുന്നു. ഈ സംഘത്തിന്റെ സംഘടിത നീക്കം പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തുന്നുണ്ട്. ആനയെ കല്ലെറിഞ്ഞതിനെ ചോദ്യം ചെയ്ത ക്ഷേത്ര ഉപദേശക സമിതി പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണി മുഴുക്കുവാനും ഇവര്‍ തയ്യാറായി. കഞ്ചാവും മദ്യവും നല്‍കി യുവാക്കളെ വരുതിയിലാക്കി നാട്ടില്‍ അശാന്തി വിതയ്ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.