മണക്കാട്: മണക്കാട് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കരിങ്കല്‍ കെട്ടില്‍ ഒളിച്ച രണ്ട്മൂര്ഖന് പാമ്പുകളെ വാവാ സുരേഷെത്തി പിടികൂടി. മണക്കാട് കണ്ടോത്ത് കെ.ബി ബിജുവിന്റെ ഉടമസ്ഥതയില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് സമീപത്തെ കരിങ്കല്‍ കെട്ടിനിടയിലാണ് രണ്ട് മൂര്‍ഖന്‍ പാമ്പുകള്‍ ഒളിച്ചത്.
സംഭവം വനംവകുപ്പിനെ അറിയിച്ചെങ്കിലും പാമ്പുകളെ പിടികൂടാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് വാവാ സുരേഷിനെ വിവരം അറിയിച്ചത്. ഈ സമയത്ത് സുരേഷ് പയ്യന്നൂരിലായിരുന്നു. ഇന്നലെ പൂലര്‍ച്ചെ മണക്കാട്ടെത്തി കരിങ്കല്‍ കെട്ട് സ്വയം പൊളിച്ച് നീക്കി പാമ്പുകളെ പിടികൂടൂകയായിരുന്നു.
സുരേഷ് എത്തിയതറിഞ്ഞ് പുലര്‍ച്ചെ നിരവധിയാളുകള്‍ പ്രദേശത്ത് തടിച്ച് കൂടിയിരുന്നു. മിക്കവരും സുരേഷിനൊപ്പം സെല്‍ഫിയെടുത്തതിന് ശേഷമാണ് വീടുകളിലേക്ക് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: