പാഠം നല്‍കുന്ന ജാതക കഥകള്‍

Tuesday 31 January 2017 8:37 pm IST

ക്രിസ്തുവിന് 623 വര്‍ഷം മുമ്പ് ശ്രീബുദ്ധന്‍ കപിലവസ്തുവില്‍ ശുദ്ധോദന മഹാരാജാവിന്റെയും മായാദേവിയുടെയും മകനായി ജനിച്ചുവെന്നാണ് പൊതുവേ അംഗീകരിച്ചിരിക്കുന്ന ചരിത്രം. ഇതിനു മുമ്പ് ബുദ്ധന്‍ മനുഷ്യരുടെയും പക്ഷിമൃഗാദികളുടെയും രുപത്തില്‍ അനേകം ജന്മങ്ങളെടുത്തിരുന്നുവെന്നാണ് ബുദ്ധ വിശ്വാസികളുടെ സങ്കല്‍പ്പം. വിവിധ ജന്മങ്ങളിലൂടെ നേടിയെടുത്ത സഞ്ചിത സംസ്‌കാരമാണത്രെ ശ്രീബുദ്ധനില്‍ പ്രകടമായത്. പൂര്‍വ്വ ജന്മങ്ങളില്‍ അദ്ദേഹം ബോധിസത്വന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ബോധിസത്വന്റെ ജന്മാന്തര കഥകളുടെ സംഗ്രഹം ജാതകകഥകള്‍ എന്ന ഗ്രന്ഥസമുച്ചയത്തില്‍ വര്‍ണ്ണിക്കുന്നു. ബോധിസത്വന്‍ എന്ന മുഖ്യ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് വിവരണങ്ങള്‍. ജാതകകഥകള്‍ ബിസി മൂന്നാം നൂറ്റാണ്ടിനും എഡി അഞ്ചാം നൂറ്റാണ്ടിനും ഇടയില്‍ സമാഹരിക്കപ്പെട്ടുവെന്നാണ് കരുതുന്നത്. പ്രാചീന ഭാരതത്തിന്റെ സംസ്‌കാരം, നാഗരീകിത, തത്ത്വചിന്ത, ജീവിത ദര്‍ശനം, തൊഴില്‍ എന്നിങ്ങനെ സമസ്ത മേഖലയേയും കുറിച്ച് വിലയുറ്റ അറിവുകള്‍ ഈ കഥകളില്‍നിന്നു കിട്ടുന്നു. ചൈന, തിബറ്റ്, ശ്രീലങ്ക, ബര്‍മ്മ, ജപ്പാന്‍ തുടങ്ങി ബുദ്ധ സംസ്‌കാരം പരന്നിട്ടുള്ളിടങ്ങളിലെല്ലാം ജാതകകഥകള്‍ അതത് ഭാഷകളില്‍ പ്രചാരത്തിലുണ്ട്. അഞ്ഞൂറിലേറെ ജാതകകഥകള്‍ പ്രചാരത്തിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.