ആലപ്പുഴ: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്ന് തെരഞ്ഞെടുപ്പ് പത്രികയില്‍ ഉറപ്പു നല്കി അധികാരത്തിലേറിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ നാളിതുവരെയും വാഗ്ദാനം പാലിച്ചില്ലെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍സെക്രട്ടറി എസ്.കെ. ജയകുമാര്‍. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള എന്‍ജിഒ സംഘിന്റെ സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും സമരപാതയിലേക്ക് നീങ്ങുന്നതിന്റെ ഉത്തരവാദിത്വം എല്‍ഡിഎഫ് സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കാമ്പയിനുകളും വാഹന പ്രചാരണ ജാഥയും 23ന് നിയമസഭാ മാര്‍ച്ചും ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ വൈസ് പ്രസിഡന്റ് പി. ഷിബു അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. പ്രകാശ്, ജില്ലാ സെക്രട്ടറി സുമേഷ് ആനന്ദ്, സംസ്ഥാന സമിതിയംഗം കെ. മധു, ഖജാന്‍ജി രജീഷ്, വനിതാ കണ്‍വീനര്‍ കെ.ആര്. രമാദേവി, വി.ബാബു, ഷിനില്‍കുമാര്‍, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: