ആലപ്പുഴ: ലാ അക്കാദമി വിഷയത്തില്‍ തിരുവനന്തപുരത്തു ബിജെപി സമാധാനപരമായി നടത്തിയ ഉപരോധത്തില്‍ കെ. സുരേന്ദ്രന് അടക്കമുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ഉണ്ടായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ബിജെപി ആലപ്പുഴ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍, മണ്ഡലം ഭാരവാഹികളായ ജി. മോഹനന്, റ്റി. മോഹനന്, മോര്‍ച്ച ഭാരവാഹികളായ പി.കെ. ഉണ്ണികൃഷ്ണന്, രഞ്ജിത്, വരുണ്‍ സി.പി. മോഹനന് എന്നിവരും ഏരിയ ഭാരവാഹികളായ റാം സുന്ദര്‍, എ.ഡി. പ്രസാദ് കുമാര്‍, സജി പി. ദാസ്,അനില്‍കുമാര്‍ ഓ.സി. മുരളീധരന് പിള്ള, അനില്‍, മണ്ഡലം കമ്മറ്റി അംഗം സുരേഷ് കുമാര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
ചേര്‍ത്തല: തുറവൂരില്‍ നടന്ന പ്രതിഷേധ പ്രകടനവും സമ്മേളനവും മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സി. മധുസൂദനന് അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖലാ സെക്രട്ടറി എല്‍. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബി. ബാലാനന്ദ്, എന്‍.വി. പ്രകാശന്, സിജേഷ് ജോസഫ്, സി. മിഥുന്‍ലാല്‍, എച്ച്. പ്രേംകുമാര്‍, അജിതാ ബാബു, പി.ആര്. ബൈജു എന്നിവര്‍ നേതൃത്വം നല്കി.
ചേര്‍ത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രന്‍, സംസ്ഥാന സമിതി അംഗം അഡ്വ.പി.കെ. ബിനോയ്, ജില്ലാ സെക്രട്ടറി ടി. സജീവ് ലാല്‍, അരുണ്‍.കെ പണിക്കര്‍, എസ്. പത്മകുമാര്‍, അഡ്വ.കെ.ആര്. അജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: