15 ദിവസത്തേക്ക് മറീനാ ബീച്ചില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജെല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും ശക്തമാവുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ. ഫെബ്രുവരി 12 വരെയാണ് നിരോധനാജ്ഞ.
23 വയസ്സുകാരി ഐറിസ് മിറ്റനേയര്‍ ഫിലിപ്പിന്‍സില്‍ നടന്ന വിശ്വസുന്ദരി മത്സരത്തില്‍ ഫ്രാന്‍സില്‍ നിന്നുള്ള ജേതാവായി. ഡെന്റല്‍ വിദ്യാര്‍ഥിയാണ് മിറ്റനേയര്‍.വടക്കന്‍ ഫ്രാന്‍സിലെ ലില്ലി എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നാണ് മിറ്റനേയര്‍ വരുന്നത്.
30 പേര് യെമനില്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ദക്ഷിണ യെമനില്‍ യുഎസ് കമാന്‍ഡോകള്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ഖ്വയിദയുടെ മുതിര്‍ന്ന നേതാവ് അബ്ദുല്‍റൗഫ് അല്ധഹാബ് ഉള്‍പ്പെടെ 30 പേര് കൊല്ലപ്പെട്ടു.
30 ലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് തിരക്കേറിയ ആഗ്ര-ജയ്പൂര്‍ റോഡില്‍ വാഹനങ്ങളുടെ കൂട്ടയിടിയില്‍ ഒരാള്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
40 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കുട്ടികളടങ്ങിയ സംഘം കടത്തി.വിവാഹവേദിയില്‍ അതിഥികളുടെ വേഷം ധരിച്ചെത്തിയാണ് കവര്‍ച്ച നടത്തിയത്. പത്ത് വയസിനടുത്ത് പ്രായമുള്ള കുട്ടികളാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: