തലസ്ഥാന നഗരിയില്‍ പോലീസ് കാടത്തം: വിവിധയിടങ്ങളില്‍ വ്യാപക പ്രതിഷേധം

Tuesday 31 January 2017 10:20 pm IST

തിരുവല്ല: ലോ അക്കാദമി സമരത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനുള്‍പ്പടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ വ്യാപക പ്രതിഷേധം. നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. വിവിധ ഇടങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ അണിനിരന്നു.നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.പ്രസന്ന കുമാര്‍, അധ്യക്ഷതവഹിച്ചു.ജന.സെക്രട്ടറിമാരായ സുരേഷ് ഓടക്കല്‍, എം.ഡി.ദിനേശ്കുമാര്‍, യുവ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍, കര്‍ഷക മോര്‍ച്ച ജില്ലാ ജന.സെക്രട്ടറി വിനോദ് തിരുമൂലപുരം, ഓ.ബി.സി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അരുണ്‍ പ്രകാശ്,ബി ജെ പി നിയോജക മണ്ഡലം ഭാരവാഹികളായ ശ്യാം ചാത്തമല,അനീഷ് വര്‍ക്കി,ഉണ്ണികൃഷ്ണന്‍ നായര്‍, ശ്യാം മണിപുഴ, ജില്ലാ കമ്മിറ്റി അംഗം എം.എസ.മനോജ് കുമാര്‍,കര്‍ഷക മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് നരേന്ദ്രന്‍ ചെമ്പോലില്‍,യുവ മോര്‍ച്ച ജില്ലാ ജന.സെക്രട്ടറി വി.ആര്‍.രാജേഷ്,കര്‍ഷക മോര്‍ച്ച ജില്ലാ ജന സെക്രട്ടറിമാരായ ഹരി ഗോവിന്ദ്,നിതീഷ്. ജിജിഷ് കുമാര്‍, അനില്‍ അപ്പു,അശോക് കുമാര്‍ അമ്പാടി,അനീഷ് ചന്ദ്രന്‍, രഘുനാഥന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.