കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശങ്കര്‍ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്കി വിജിലന്‍സ് ഡയറക്ടറാക്കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയിലെ വിജിലന്‍സ് കോടതി നടപടികള്‍ റദ്ദാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
രമേശ് ചെന്നിത്തലയ്ക്ക് പുറമേ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, അഡി. ചീഫ് സെക്രട്ടറി ടോം ജോസ്, ശങ്കര്‍ റെഡ്ഡി എന്നിവരെ എതിര് കക്ഷിയാക്കി പായിച്ചിറ നവാസ് നല്കിയ പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഡിസംബര്‍ 30ന് പ്രാഥമികാന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: