കോഴിക്കോട്: കേരളത്തിലെ സംസ്കൃത അധ്യാപകരുടെ ഏക സംഘടന കേരള സംസ്കൃത അധ്യാപക ഫെഡറേഷന്റെ 39-ാം സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളുമായി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. ഉദ്ഘാടന സമ്മേളനം, പ്രതിനിധി സമ്മേളനം, സാംസ്കാരിക സായാഹ്നം, കലാസന്ധ്യ, വിദ്യാഭ്യാസ സമ്മേളനം, സംസ്കൃത സമ്മേളനം, സമാപന സമ്മേളനം, പ്രകടനം തുടങ്ങിയ നടക്കും.
പുരുഷന് കടലുണ്ടി എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. യു.കെ. കുമാരന് മുഖ്യാതിഥിയാകും. സമ്മേളന സ്മരണിക സംസ്കൃത ധ്വനിയുടെ പ്രകാശനം പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംഘടനയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. കൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സായാഹ്നം സിനിമാ നടന് കോഴിക്കോട് നാരായണന് നായര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ രമേശ്കാവില്‍ മുഖ്യപ്രഭാഷണം നടത്തും.
അഷ്ടപദിയോടെ ആരംഭിക്കുന്ന കലാസന്ധ്യയില്‍ കലാമണ്ഡലം പ്രശോഭ് അവതരിപ്പിക്കുന്ന മേഘായനം ഏകപാത്ര നാടകവും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടിയ ഗവ. അച്യുതന് ഗേള്‍സ് സ്കൂളിന്റെ സംസ്കൃത നാടകം മൃച്ഛടികവും അരങ്ങേറും. മൂന്നിന് രാവിലെ 10ന് വിദ്യാഭ്യാസ സമ്മേളനം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. എ. പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പി.വി. ചന്ദ്രന് മുഖ്യാഥിതിയാകും. കോര്പ്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
സംസ്കൃത സമ്മേളനം കാലടി സംസ്കൃത സര്‍വ്വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും. ഡോ. സി.ജി. വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം സംഘടനയുടെ സ്ഥാപക നേതാവ് സുരേന്ദ്രന് കടയ്ക്കോട് നിര്‍വഹിക്കും. സര്‍വീസില്‍ നിന്നു വിരമിക്കുന്ന സംഘടനാ നേതാക്കള്‍ക്ക് യാത്രയയപ്പ് നല്‍കും. അധ്യാപക പ്രകടനത്തോടെ സമ്മേളനം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: