കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സാക്ഷരരാക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ നഗരസഭയില്‍ നടത്തിയ സര്‍വേ പൂര്‍ത്തിയായി. മാറമ്പള്ളി എംഇഎസ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍, പെരുമ്പാവൂര്‍ ഗവ.ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളിലെ പത്ത്, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ നിന്നുള്ള തുല്യതാ പഠിതാക്കളും ചേര്‍ന്നുള്ള സംഘം സര്‍വേ നടത്തിയത്.
നഗരസഭയിലെ 27 വാര്‍ഡുകളിലും സംഘാടകസമിതികള്‍ രൂപീകരിച്ചു. സര്‍വേ വിവരങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കി, സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി തയാറാക്കുന്ന സമഗ്രമായ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കും. പെരുമ്പാവൂര്‍ നഗരസഭയില്‍ താമസിച്ച് ജോലിനോക്കുന്ന മറുനാടന്‍ തൊഴിലാളികള്‍ക്കുള്ള സാക്ഷരതാ ക്ലാസ്സുകള്‍ മാര്‍ച്ച് മാസത്തില്‍ ആരംഭിക്കും. ഇതിനായുള്ള സാക്ഷരതാ പാഠാവലി നിര്‍മ്മാണം പുരോഗമിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: