കോട്ടയം: ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ 96-ാം ജയന്തിയോടനുബന്ധിച്ച് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവതാമൃതസത്രം ഇന്ന് സമാപിക്കും. ഭാഗവതഹംസ ജയന്തി സമ്മേളനം നാളെ രാവിലെ 11.30ന് നടക്കും.
അര ലക്ഷം രൂപയുടെ മള്ളിയൂര്‍ ശങ്കരസ്മൃതി പുരസ്കാരം വിഠല്‍ദാസ് ജയകൃഷ്ണ ദീക്ഷിതര്‍ക്ക് ജയന്തി സമ്മേളനത്തില്‍ നല്‍കും. രാവിലെ ഒമ്പതു മുതല്‍ കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ മാനസ ജപലഹരി ഉണ്ടാകും.
മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരിയാണ് മുഖ്യ യജ്ഞാചാര്യന്‍. വെണ്മണി കൃഷ്ണന് നമ്പൂതിരി, എ.കെ. ബാലകൃഷ്ണ പിഷാരടി, പെരുമ്പിള്ളി കേശവന് നമ്പൂതിരി, കിഴക്കേടം ഹരിനാരായണന് നമ്പൂതിരി, വിഠല്‍ദാസ് ജയകൃഷ്ണ ദീക്ഷിതര്‍ എന്നിവരാണ് സത്രത്തിന് നേതൃത്വം നല്‍കുന്നത്. സത്രത്തിലെത്തുന്ന ഭക്തര്‍ക്ക് പ്രസാദഊട്ട് ഒരുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: