പള്ളുരുത്തി: പെരുമ്പടപ്പില്‍ വാട്ടര്‍ അതോറിട്ടി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് ദുര്‍ഗന്ധം. കഴിഞ്ഞ ഒരു മാസമായി തുടരുന്ന സംഭവം ശ്രദ്ധയില്‍ പെട്ടിട്ടും അധികാരികള്‍ കണ്ടഭാവം നടിക്കുന്നില്ല. പെരുമ്പടപ്പ് മൂന്തും പുളി പ്രദേശം, ശംഖുതറ ഭാഗം, കുപ്പക്കാട്ട് പ്രദേശം, കോണം, കൊച്ചു പീടികപറമ്പ് ലെയ്ന്‍, കെ.ആര്. നാരായണന് റോഡ് തുടങ്ങിയിടങ്ങളിലാണ് മലിനജലം വിതരണ ചെയ്യുന്നത്.
കുടിവെള്ളം കലങ്ങിയ നിലയില്‍ ലഭിക്കുന്നത്. വാട്ടര്‍ അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും മലിന ജലം ലഭിക്കുന്ന പ്രദേശം സന്ദര്‍ശിക്കാന്‍ പോലും തയ്യാറായിട്ടില്ല. പെരുമ്പടപ്പ് വി.എന്‍. പുരുഷന് റോഡിന് സമീപവും, കോണം, കെ.ആര്. നാരായണന് റോഡിന് സമീപവും തോടിലൂടെ പോകുന്ന പൈപ്പുകള്‍ പൊട്ടിയ നിലയിലാണ്. ഇതുവരെയും പൈപ്പുകള്‍ നന്നാക്കാന്‍ നടപടിയായിട്ടില്ല.
കുടിവെള്ള പൈപ്പുകള്‍ കാനകളിലൂടെയും തോടുകളിലൂടെയുമാണ് കടന്നു പോകുന്നത്. കാനകളിലൂടെ പോകുന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടികള്‍ എങ്ങുമെത്താതെ വൈകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: