പാനൂര്‍: ബിജെപി നേതാക്കള്‍ക്കു നേരെ നടന്ന പോലീസ് മര്‍ദ്ധനത്തില്‍ പ്രതിഷേധിച്ച് പാനൂര്‍ ടൗണില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി വി.പി.സുരേന്ദ്രന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.ധനഞ്ജയന് അധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സി.പി.സംഗീത, കെ.കാര്‍ത്തിക, പി.ടി.കെ.നാണു, ലസിത പാലക്കല്‍, എ.സിബിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: