ബിജെപി 24 മണിക്കൂര്‍ ഉപവാസം 6 ന്

Wednesday 1 February 2017 12:54 am IST

ഇരിട്ടി: 'കേന്ദ്രം തന്ന അരി തരൂ' എന്ന മുദ്രാവാക്യവുമായി ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 6 ന് 24 മണിക്കൂര്‍ ഉപവാസം നടത്താന്‍ ബിജെപി പേരാവൂര്‍ നിയോജകമണ്ഡലം കമ്മറ്റി സമ്പൂര്‍ണ്ണ യോഗം തീരുമാനിച്ചു. ഇരിട്ടി മാരാര്‍ജി മന്ദിരത്തില്‍ നടന്ന യോഗം ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മോഹനന്‍ മാനന്തേരി, സംസ്ഥാന കൗണ്‍സില്‍ അംഗം പി.കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ജയാ സദാനന്ദന്‍ നയിക്കുന്ന വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടനം 13 ന് വൈകുന്നേരം 4 മണിക്ക് കാക്കയങ്ങാട് വെച്ച് ഉദ്ഘാടനം ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.