കണ്ണൂര്‍: സംസ്ഥാന ജൂനിയര്‍ ബേസ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുമെന്ന് കേരള ബേസ്ബോള്‍ അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ടീമുകളിലായി 500 ഓളം കായികതാരങ്ങളും 50 ഓളം ഒഫീഷ്യലുകളും മത്സരത്തില്‍ പങ്കെടുക്കും. 2,3 തീയ്യതികളില്‍ ആണ്‍കുട്ടികളുടേയും 4,5 തീയ്യതികളില്‍ പെണ്‍കുട്ടികളുടേയും മത്സരങ്ങള്‍ നടക്കും. 2000ത്തിന് ശേഷം ജനിച്ചവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനുളള അവസരം. കണ്ണൂരില്‍ നടക്കുന്ന മത്സരത്തില്‍ നിന്ന് സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ പി.പി.ബഷീര്‍,എം.രമേശന്, പി.പി.മുഹമ്മദലി.പി.കെ.മോഹന്‍ദാസ്,എം.ഷംസുദ്ദീന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: