ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

Wednesday 1 February 2017 12:56 am IST

കണ്ണൂര്‍: കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം 28ന് പുതിയതെരുവില്‍ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡണ്ട് നസീര്‍ കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുള്ള മലപ്പട്ടം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അമീര്‍ കണ്ണാടിപ്പറമ്പ്, ബഷീര്‍ വേറ്റുമ്മല്‍, സജി വിളക്കോട്, മൊയ്തീന്‍ ചെങ്ങളായി, ശശി പയ്യന്നൂര്‍, അംബിക കരുവഞ്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സജി വിളക്കോട് സ്വാഗതവും വി.സി.അഷറഫ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.