ഇരിട്ടി: പായത്തെ സമ്പൂര്‍ണ പ്ലാസ്റ്റിക്, വ്യാജ, മദ്യലഹരി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ആസ്ഥാനമായ മാടത്തില്‍ കേന്ദ്രീകരിച്ച് നടന്ന വിളംബര ഘോഷയാത്രയും പൊതു സമ്മേളനവും സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ അധ്യക്ഷത വഹിച്ചു. ജില്ല പ്രൊജക്ട് ഡയറക്ടര്‍ കെ.എം.രാമഷ്ണന് ദീപം തെളിയിച്ചു. പ്ലാസ്റ്റിക് മുക്ത പ്രഖ്യാപനം ശുചിത്വ മിഷന് അസി.കോഓര്‍ഡിനേറ്റര്‍ സുരേഷും ലഹരി മുക്ത പ്രഖ്യാപനം കുടുംബശ്രീ അസി.കോ-ഓര്‍ഡിനേറ്റര്‍ സലാമും നിര്‍വഹിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന്, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, കുന്നോത്ത് സെന്റ് ജോസഫ്സ് എച്ച്എസ്എസ് മാനേജര്‍ ഫാ.ജോസഫ് ചാത്തനാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സാവിത്രി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.മോഹനന്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.കെ.പ്രേമരാജന്‍, പവിത്രന് കരിപ്പായി, കെ.കെ.വിമല എന്നിവര്‍ പ്രസംഗിച്ചു.
പഞ്ചായത്തില്‍ ഇനി പ്ലാസ്റ്റിക് വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നടപടിക്ക് കാരണമാകും. വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളിലും ഹരിത പെരുമാറ്റ ചട്ടം പാലിക്കണം. ഇതിനായി കുടുംബശ്രീയെ ചുമതലപ്പെടുത്തി. ഹരിത മംഗല്യം കുടുംബശ്രീ ഇലകളിലൂടെ എന്ന പദ്ധതിയും പ്രഖ്യാപിച്ചു. ആഘോഷ വിവരങ്ങള്‍ കൈമാറിയാല്‍ സ്റ്റീല്‍ ഗ്ലാസുകളും ഇലകളും കുടുംബശ്രീ ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: