ഇരിട്ടി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റേയും പായം കൃഷിഭവന്റെയും സഹകരണത്തോടെ കുന്നോത്ത് കെഎസ്ഇബി 110കെ വി സബ്സ്റ്റേഷന് സ്ഥലത്ത് നടത്തിയ പച്ചക്കറികളുടെ വിളവെടുപ്പ് പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന് നിര്‍വഹിച്ചു. കൃഷിവകുപ്പ് അസി. ഡയരക്ടര്‍ വി.ലത, പായം കൃഷി ഓഫീസര്‍ എമില്‍ ജോസഫ്, അസി.കൃഷി ഓഫീസര്‍ മാരായ പി. മധുസൂദനന്, വിനീത്, കെഎസ്ഇബി അസി. എഞ്ചിനീയര്‍ മനോജ് പുതുശ്ശേരി, സബ് എഞ്ചിനീയര്‍ എതുലാല്, വര്‍ക്കര്‍ മാരായ അനീഷ്, വിനോദ്, ബേബി, രമ്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുന്നോത്ത് കെഎസ്ഇബി സബ് സ്റ്റേഷന്റെ തരിശു കിടക്കുന്ന അമ്പതു സെന്റ് സ്ഥലത്താണ് പായം കൃഷി ഭവന്റെ നേതൃത്വത്തില്‍ കെഎസ്ഇബി അധികൃതര്‍ വിവിധതരത്തിലുള്ള ജൈവ കൃഷി നടത്തിയത്. വെള്ളരി, വേണ്ട, പയര്‍, തക്കാളി, മുളക്, കോളി ഫ്ളവര്‍, കാബേജ്, പാവല്‍, ചീര തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് ഇവിടെ വിളവെടുപ്പിനു പാകമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: