തൊവരി ലിഖിതങ്ങളുടെ സംരക്ഷണം കടലാസില്‍

Wednesday 1 February 2017 2:57 am IST

കല്‍പ്പറ്റ: നൂറ്റാണ്ട് പഴക്കമുള്ള തൊവരി ലിഖിതങ്ങളുടെ സംരക്ഷണം കടലാസിലൊതുങ്ങി. വയനാട് ജില്ലയിലെ എടയ്ക്കല്‍ ഗുഹയ്ക്കടുത്തുള്ള തൊവരി മലയിലാണ് തൊവരി ലിഖിതങ്ങളുള്ളത്. ജില്ലാ ഭരണകൂടം ഇവ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ പാലിക്കപ്പെട്ടില്ല. രണ്ടു കൊല്ലം മുന്‍പ് ജില്ലാ കളക്ടറായിരുന്ന കേശവേന്ദ്ര കുമാര്‍ സംസ്ഥാന പുരാവസ്തു വകുപ്പിനോട് ഈ ശില്‍പ്പങ്ങളുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അമ്പേന്തിയ ചിത്രം, ജിയോമെട്രിക്കല്‍ അടയാളങ്ങള്‍ തുടങ്ങിയവയാണ് തൊവരി ലിഖിതങ്ങളിലുള്ളത്. ഡോക്ടര്‍ എം.ആര്‍. രാഘവ വാര്യരാണ് തൊവരി ലിഖിതങ്ങളുടെ കാര്യത്തില്‍ വിശദ പഠനം നടത്തിയത്. ബ്രാഹ്മി ലിപിയുമായി താരതമ്യമുള്ള ലിഖിതങ്ങളാണ് ഇതെന്ന് അദ്ദേഹത്തിന്റെ അഭിപ്രായം. ഇവിടെയെത്തുന്ന സാമഹ്യവിരുദ്ധര്‍ ഇവ നശിപ്പിക്കാനുള്ള ശ്രമവും പലതവണ നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.