മുംബൈ: ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന ഓസ്ട്രേലിയന്‍ ടീമിനെ നിസ്സാരമായി കാണരുതെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സച്ചിന്റെ ഉപദേശം. ഇന്ത്യയില്‍വെച്ച് നടക്കുന്ന പരമ്പരയില്‍ സന്ദര്‍ശകര്‍ക്കെതിരെ മുന്‍തൂക്കം ആതിഥേയര്‍ക്ക് തന്നെയായിരിക്കും. എന്നാല്‍ ഓസ്ട്രേലിയയെ അത്രപെട്ടെന്ന് എഴുതിത്തള്ളാനാകില്ലെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറയുന്നു. അതേസമയം ഇന്ത്യന്‍ സാഹചര്യങ്ങള്‍ ഓസ്ട്രേലിയക്ക് ബുദ്ധിമുട്ടേറിയതാകുമെന്നും സച്ചിന് പറഞ്ഞു.
മുംബൈയില്‍ സച്ചിന് ബൈ സ്പാര്‍ട്ടാന്‍ എന്ന പേരിലുള്ള സ്പോര്‍ട്സ് ഉപകരണങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സച്ചിന്.
നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ പൂനെയില്‍. രണ്ടാം ടെസ്റ്റ് മാര്‍ച്ച് നാല് മുതല്‍ ബെംഗളൂരുവിലും മൂന്നാം ടെസ്റ്റ് മാര്‍ച്ച് 16 മുതല്‍ റാഞ്ചിയിലും അവസാന ടെസ്റ്റ് മാര്‍ച്ച് 25 മുതല്‍ ധര്‍മ്മശാലയിലുമാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: