മോസ്കോ: ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി റഷ്യ സന്ദര്‍ശിക്കുമെന്ന് ക്രെംലിന് വാക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.
മാര്‍ച്ച് മാസം അവസാനത്തോടെയാണ് സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുകയാണു സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നു പെസ്കോവ് വ്യക്തമാക്കി.
സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുകയാണ്. നേരത്തെ ഇരു രാജ്യങ്ങളുടെ നേതാക്കള്‍ തമ്മില്‍ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: