ട്രംപിന്റെ നീക്കങ്ങള്‍ക്ക് യുഎസ് സെനറ്റില്‍ തിരിച്ചടി

Wednesday 1 February 2017 9:08 am IST

വാഷിങ്ടണ്‍: പ്രധാന ചുമതലകളില്‍ തനിക്ക് പ്രിയപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് യു എസ് സെനറ്റില്‍ തിരിച്ചടി. രണ്ട് പ്രധാന നിയമനങ്ങള്‍ക്കായുള്ള വോട്ടിങില്‍ നിന്ന് ഡെമോക്രാറ്റുകള്‍ വിട്ടു നിന്നു. ആരോഗ്യ സെക്രട്ടറി സ്ഥാനത്തേക്ക് ടോം പ്രിന്‍സിനേയും ധനകാര്യ സെക്രട്ടറിയായി സ്റ്റീഫന്‍ ന്യൂചിനേയുമാണ് ട്രംപ് നിയമിക്കാനൊരുങ്ങുന്നത്. ഇരുവരുടേയും യോഗ്യതകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വേണമെന്നാണ് ഡെമോക്രാറ്റുകളുടെ പക്ഷം. അറ്റോര്‍ണി ജനറലായി ജെപ് സെഷന്‍സിനെ നിയമിക്കാനുള്ള നീക്കവും നീട്ടി വച്ചു. കുടിയേറ്റ നയത്തെ ചോദ്യം ചെയ്ത ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്‌സിനെ ട്രംപ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.