ഫാര്‍മസിസ്റ്റ് നിയമനം

Wednesday 1 February 2017 10:33 am IST

കാസര്‍കോട്: ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിലവിലുളള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത നഴ്‌സ് കം ഫാര്‍മസിസ്റ്റ് കോഴ്‌സ് (എന്‍സിപി), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി(സിസിപി) എന്നിവയിലേതെങ്കിലുമൊന്ന് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
ഹോമിയോപ്പതി മേഖലയിലുളള പ്രവൃത്തി പരിചയം അധികയോഗ്യതയായി പരിഗണിക്കും. താല്‍പ്പര്യമുളള 18 വയസ്സ് പൂര്‍ത്തിയായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും ബയോഡാറ്റയും സഹിതം കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ എട്ടിന് രാവിലെ 10 മണിക്ക് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 206886.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.