കാസര്‍കോട് നഗരസഭ അഴിമതി: മുഖം രക്ഷിക്കാന്‍ മുസ്ലിം ലീഗ് നെട്ടോട്ടത്തില്‍

Wednesday 1 February 2017 10:36 am IST

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ ഭവന പദ്ധതികളിലെ അഴിമതികള്‍ പുറത്ത് വന്നതോടെ ഭരണ കക്ഷിയായ മുസ്ലിം ലീഗ് മുഖം രക്ഷിക്കാനായി നെട്ടോട്ടമാരംഭിച്ചു. വിജിലന്‍സ് സംഘം നിരവധി തവണ നഗരസഭയില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നഗരസഭ ഉദ്യോഗസ്ഥനും, കൂടാതെ മുസ്ലിം ലീഗിലെ ചില അംഗങ്ങള്‍ക്കുമെതിരെ അന്വേഷണം ആരംഭിച്ചതോടെ അണികള്‍ക്കിടയില്‍ പിടിച്ച് നില്‍ക്കാന്‍ പ്രയാസപ്പെടുകയാണ് ലീഗ് നേതൃത്വം. ബിജെപിയുടെ നേതൃത്വത്തില്‍ വികസനകാര്യ സ്റ്റാ ന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണെതിരെയുള്ള സമരം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. വിജിലന്‍സ് സംഘം കണ്ടെത്തിയത് ഉള്‍പ്പെടെയുള്ള അഴിമതികളെ കുറിച്ച് വിശദീകരിക്കാനാകാതെ ലീഗ് നേതൃത്വം സമരത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നത്.
പ്രതിപക്ഷം നഗരസഭ യോഗങ്ങള്‍ തടസ്സപ്പെടുത്തി മുറവിളി കൂട്ടുമ്പോള്‍ വിശദീകരണം നല്‍കാനാവാതെ ലീഗുകാര്‍ ഇരുട്ടില്‍ തപ്പുകയാണ്. ലീഗ് അംഗങ്ങള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ നേതൃത്വവും, സ്ഥലം എംഎല്‍എയും മൗനം പാലിക്കുന്നത് അണികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ആരോപണങ്ങള്‍ നിഷേധിച്ച് ഒരു പ്രസ്ഥാവന ഇറയ്ക്കാന്‍ പോലും ലീഗ് നേതൃത്വം ഇത് വരെ തയ്യാറായിട്ടില്ല. ഇത് അഴിമതിക്ക് അവരും കൂട്ട് നില്‍ക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് ബിജെപി മുനിസിപ്പല്‍ കമ്മറ്റി ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.