ന്യൂദല്‍ഹി: ജനക്ഷേമത്തിന് മുന്‍കൂക്കം നല്കിയ ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതാണ് ധനമന്ത്രിയുടെ ബജറ്റ്.
പൊതുബജറ്റിനൊപ്പം റെയില്‍വെ ബജറ്റിനെയും ഒരുമിച്ചാക്കിയത് വിപ്ലവകരമായ തീരുമാനമാണ്. ഇത് ഗതാഗത വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം .ഇതിന് ബജറ്റ് ഏറെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: