മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Wednesday 1 February 2017 11:26 am IST

കണ്ണൂര്‍: അന്തരിച്ച ഇ അഹമ്മദിനോടുള്ള ആദരസൂചകമായി മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്. നാളെ കണ്ണൂര്‍ ജില്ലയില്‍ നാളെ സര്‍വ്വകക്ഷി ഹര്‍ത്താല്‍ ആചരിക്കും. നാളെ ഉച്ചക്ക് കണ്ണൂര്‍ സിറ്റി ജുമാമസ്ജിദിലാണ് ഇ അഹമ്മദിന്റെ ഖബറടക്കം. മൃതദേഹം ദല്‍ഹിയിലെ ഒദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയിലെ വസതിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ന് വൈകിട്ടോടെ കോഴിക്കോട് എത്തിക്കുന്ന മൃതദേഹം മലപ്പുറത്തും കണ്ണൂരും പൊതുദര്‍ശനത്തിന് വയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.