നോട്ട് നിരോധനം ധീരമായ നടപടി; അഴിമതി തുടച്ചു നീക്കാനായി

Wednesday 1 February 2017 2:29 pm IST

ന്യുദല്‍ഹി: നോട്ട് നിരോധനം സര്‍ക്കാര്‍ സ്വീകരിച്ച ധീരമായ നടപടിയാണെന്ന് ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി. ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. അഴിമതി തുടച്ചുനീക്കാന്‍ നോട്ട് നിരോധനത്തിന് കഴിഞ്ഞു. നോട്ട് പിന്‍വലിക്കല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഗുണം ചെയ്തു. കള്ളപ്പണവും തീവ്രവാദവും നിയന്ത്രിക്കാനാവും. രാജ്യത്തിന്റെ ജി.ഡി.പി വര്‍ദ്ധിക്കുമെന്നും ജയ്‌റ്റ്‌ലി വ്യക്തമാക്കി. ജനങ്ങളുടെ പ്രതീക്ഷകള്‍ കൂടുതല്‍ പൂര്‍ത്തിയാക്കാനുണ്ട്. സര്‍ക്കാര്‍ ജനങ്ങളുടെ സമ്പത്തിന്റെ കാവല്‍ക്കാരനാണ്. വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ലോകത്തെ ആറാമത്തെ വലിയ ഉത്പാദക രാഷ്ട്രമായി ഇന്ത്യ മാറിയെന്നും അരുണ്‍ ജയ്‌റ്റ്‌ലി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം നിയന്ത്രിക്കാനായെന്നും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കൂടിയെന്നും ധനമന്ത്രി അറിയിച്ചു. യുവാക്കളെ ശാക്തീകരിക്കലാണ് പ്രധാന ലക്ഷ്യമെന്നും ബജറ്റ് അവതരണത്തിനിടെ ധനകാര്യ മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.