പത്തനാപുരം: ഗാന്ധിഭവന് ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ ചരിത്രതാളുകളില്‍ ഇടം നേടി. തപാല്‍ വകുപ്പിന്റെ കേരള പോസ്റ്റല്‍ സര്‍ക്കിളിന്റെ കീഴില്‍ നടന്ന പത്തനംതിട്ട പെക്സ് 2017 ഭാഗമായി ഫിലാന്റലിക് എക്സിബിഷനില്‍ ഗാന്ധിഭവന്റെ പേരിലുള്ള പ്രത്യേക പോസ്റ്റല്കവര് പുറത്തിറങ്ങി. ഗാന്ധിഭവന്റെ ബഹുവര്‍ണചിത്രം പതിച്ച കവറിന് അഞ്ച് രൂപയാണ് വില.
ചടങ്ങില്‍ പോസ്റ്റല്‍ ഡയറക്ടര്‍ തോമസ് ലൂര്‍ദ് രാജ് ഗാന്ധിഭവന് സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന് നല്കി സ്പെഷ്യല്‍ കവര്‍ പുറത്തിറക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, പോസ്റ്റല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ബി.സുകുമാരന്‍നായര്‍, ബി. ഗോപകുമാര്‍, ജി. സുരേഷ് കുമാര്‍, ഒ.എം. മനോജ് എന്നിവര്‍ സംസാരിച്ചു. തപാല്‍ ചരിത്രം വിശദമാക്കുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: