കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി

Wednesday 1 February 2017 2:19 pm IST

കുറ്റിപ്പുറം: കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അരി ജനങ്ങള്‍ക്ക് കൊടുക്കാതെ ജനങ്ങളെ കബളിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്കു പ്രതിക്ഷേധ മാര്‍ച്ച് നടത്തി. ഹൈവേ ജംങ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഗോഡൗണിന്റെ ഗെയ്റ്റില്‍ പോലീസ് തടഞ്ഞു. സംസ്ഥാന സെക്രട്ടറി അജിതോമസ് ഉദ്ഘടാനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.രതീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ശിതു കൃഷ്ണന്‍. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി.അനില്‍കുമാര്‍, സജീഷ് മേമ്പൊടിക്കാട്ടില്‍, ബിജെപി കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് വി.വി.രാജേന്ദ്രന്‍, വസന്തകുമാര്‍, റിജു, സൂരജ്, മണികണ്ഠന്‍, ശ്യാം, റിജേഷ്, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി സജിത്ത് ചെല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.