ഇന്ത്യ ഡിജിറ്റലാകുന്നു; കറന്‍സി ഇടപാടിന് നിയന്ത്രണം

Wednesday 1 February 2017 2:30 pm IST

ന്യൂദൽഹി: ഇന്ത്യയെ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി കറന്‍സി ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇനി മുതല്‍ ന്ന് ലക്ഷം രൂപ വരെ മാത്രമെ കറൻസി ഇടപാടുകൾ നടത്താവു എന്ന്ബജറ്റ് നിര്‍ദേശിക്കുന്നു. കൂടാതെ ഭീം ആപ്പിന്റെ സേവനകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ട്. മൂന്ന് ലക്ഷത്തില്‍ കൂടുതലുള്ള തുകകള്‍ ചെക്കുകൾ വഴിയോ ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചോ കൈമാറണം. ആധാറുമായി ബന്ധിപ്പിച്ചുള്ള പുതിയ പണമിടപാടിനെക്കുറിച്ചും ബജറ്റില്‍ നിര്‍ദേശങ്ങളുണ്ട്. ഡെബിറ്റ് കാര്‍ഡോ, മൊബൈല്‍ വാലറ്റോ, മൊബൈല്‍ ഫോണോ ഇല്ലാത്തവര്‍ക്ക് ആധാര്‍ വഴി പണമിടപാട് നടത്താം. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ 2017-18 വര്‍ഷത്തില്‍ 2500 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. രാജ്യത്ത് 125 ലക്ഷംപേര്‍ ഭീം ആപ് ഉപയോഗിക്കുന്നുണ്ട്. പെട്രോള്‍ പമ്പുകള്‍, മുനിസിപ്പാലിറ്റികള്‍, യൂണിവേഴ്‌സിറ്റികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബ്ലോക്ക് ഓഫീസുകള്‍, ആര്‍ടി ഓഫീസുകള്‍ തുടങ്ങിയവയിലൂടെ ഭീം ആപ് വഴിയുള്ള ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും. വ്യക്തികള്‍ക്കും വ്യാപാരികള്‍ക്കുമായുള്ള രണ്ട് പദ്ധതികള്‍ ഭീം ആപ്പിലൂടെ ആരംഭിക്കും. കൂടാതെ നികുതി പിരിവ് കാര്യക്ഷമമാക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സംഘടിത മേഖലയിൽ 4.2 കോടി പേരുണ്ട്. എന്നാൽ നികുതി അടയ്ക്കുന്നത് 1.74 കോടി പേർ മാത്രമാണ്. 2015​-16ൽ 3.7 കോടി പേർ നികുതി അടച്ചു. ഇവരിൽ 24 ലക്ഷം പേർ മാത്രമാണ് 10 ലക്ഷത്തിന് മുകളിൽ വരുമാനം വെളിപ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.