കണ്ണൂര്‍: ബ്രദേഴ്സ് കുന്നനങ്ങാട്, എയ്റോസിസ് കോളജ് ഓഫ് ഏവിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം കേരള ജീനിയസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ജി. എസ്.പ്രദീപ് നേതൃത്വം നല്കുന്ന കണ്ണൂര്‍ ജീനിയസ് മെഗാ ക്വിസ് കോമ്പറ്റീഷന് സംഘടിപ്പിക്കുന്നു നാലിന് വൈകീട്ട് 4 മണിക്ക് ചെറുകുന്ന് കുന്നനങ്ങാട് പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നാം സമ്മാനം നേടുന്ന കണ്ണൂര്‍ ജീനിയസിന് എവറോളിങ്ങ് ട്രോഫിയും പത്തായിരം രൂപ ക്യാഷ്പ്രൈസും നല്‍കും. രണ്ടാം സ്ഥാനം നേടുന്ന വ്യക്തിക്ക് അയ്യായിരം രൂപ ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും. കണ്ണൂര്‍ ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ രജിസ്ട്രേഷന് ഫീസ് മുന്നൂറ് രൂപയാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും പാര്‍ട്ടിസിപെന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഫെബ്രുവരി മൂന്നിനകം രജിസ്റ്റര്‍ ചെയ്യണം. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ജി. എസ്.പ്രദീപ്, ഡോ.കെ.പി.ഷാഹുല്‍ ഹമീദ്, മുത്തുകുമാര്‍, പി.പി.രാജേഷ്, ടി.ടി.സായന്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: