കണ്ണൂര്‍: ഇസ്ലാം സന്തുലിതമാണ് എന്ന പ്രമേയത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ജില്ലാ സമ്മേളനം നാളെ ആരംഭിക്കും. സമ്മേളനത്തിന്റെ സാംസ്കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. വാണിദാസ് എളയാവൂര് മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അടയാളം എക്സിബിഷന് നാളെ വൈകീട്ട് നാലിന് ടൗണ്‍ സ്ക്വയറില്‍ തുടക്കമാവും. കോര്പ്പറേഷന് മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും. പുസ്തക മേളയുടെ ഉദ്ഘാടനം കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എം.കെ.അബ്ദുല്‍ ഖാദര്‍ നിര്‍വ്വഹിക്കും. സണ്ണിജോസഫ് എംഎല്‍എ മുഖ്യഅതിഥിയായിരിക്കും. ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് വിവിധ പ്രതിഭകള്‍ക്കുള്ള അവാര്‍ഡ് ദാനം നടത്തും. നാലിന് വൈകീട്ട് നാലിന് ടൗണ്‍സ്ക്വയറില്‍ ജനാധിപത്യ ഇന്ത്യയും ഡീപ് സ്റ്റേറ്റും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ പ്രൊഫ രാം പുനിയാനി ഉദ്ഘാടനം ചെയ്യും. ഡോ രാജറാം തോല്‍പാടി മുഖ്യപ്രഭാഷണം നടത്തും. അഞ്ചിന് വൈകീട്ട് 4 മണിക്ക് കലക്ട്രേറ്റ് മൈതാനിയില്‍ ബഹുജന സമ്മേളനം നടക്കും. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ നേതാവ് ടി.ആരിഫലി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സി.പി.ഹാരിസ്, കെ.എം.മഖ്ബുല്‍, പി.ബി.എം.ഫര്‍മീസ്, യു.പി.സിദ്ദിഖ്, കെ.കെ.സുഹൈല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: