പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ ചുട്ടുകൊല്ലാന്‍ ശ്രമം
Wednesday 1 February 2017 3:42 pm IST
കോട്ടയം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ചുട്ടുകൊല്ലാന്‍ ശ്രമം. കോട്ടയം എം.ജി സര്‍വ്വകലാശാലയുടെ സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്റെ ക്ലാസ് മുറിയിലാണ് സംഭവം. പെട്രോളൊഴിച്ചാണ് യുവാവ് പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്. പിന്നാലെ യുവാവും ആത്മഹത്യയ്ക്ക് ശ്രമിച്ചു.