കണ്ണൂര്‍: കണ്ണൂരിലും തലശ്ശേരിയിലും ഇനി സ്ത്രീ സുരക്ഷക്കായി കേരള പൊലീസിന്റെ പിങ്ക് പട്രോള്‍. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത പിങ്ക് പട്രോള്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായുള്ള സംവിധാനമാണ്. രണ്ട് സ്വിഫ്റ്റ്ഡിസൈര് കാറിലായി 22 വനിതാ പൊലീസുകാരെയാണ് വിന്യസിക്കുന്നത്. ഇവരുടെ സേവനം 24 മണിക്കൂറും ലഭ്യമാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് 1515 എന്ന നമ്പറില്‍ വിളിച്ചാല്‍ പിങ്ക് പട്രോള്‍ ടീം അതിവേഗം സ്ഥലത്തെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: