കണ്ണൂര്‍: ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 23 സ്കൂളിലെ തത്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ, മാര്‍ഷല്‍ ആര്‍ട്സ് എന്നിവയില്‍ പരിശീലനം നല്‍കും. ജില്ലാപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഈ അധ്യയന വര്‍ഷം അവസാനത്തോടെ തന്നെ പദ്ധതി ആരംഭിക്കാന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കെ.വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്കൂള്‍ പ്രധാനാധ്യാപകരുടെ യോഗത്തില്‍ തീരുമാനമായി. സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്ത്തുന്നതോടൊപ്പം ബയോഗ്യാസ് പ്ലാന്റ്, ഷീ ടോയ്ലറ്റ് തുടങ്ങി പദ്ധതികളും നടപ്പാക്കും. സൗരവൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് പ്രസിഡന്റ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി ജയബാലന്മാസ്റ്റര്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ടി.ടി റംല, സെക്രട്ടറി വി.കെ രാജന് വിവിധ സ്കൂള്‍ പ്രധാനാധ്യാപകര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: