കണ്ണൂര്‍: പത്രപ്രവര്ത്ത യൂണിയന് കണ്ണൂര്‍ ജില്ലാ കമ്മറ്റിയും ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്നുനല്‍കുന്ന രാജീവന് കാവുമ്പായി സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജീവകാരുണ്യ മേഖലയുമായി ബന്ധപ്പെട്ട് 2016 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്/ഫീച്ചര്‍/വാര്‍ത്താ പരമ്പര എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.
10000 രൂപയും പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒരു കോപ്പിയും രണ്ടു ഫോട്ടോ കോപ്പികളും പത്രാധിപരുടെ സാക്ഷ്യപത്രം സഹിതം 10നു മുമ്പ് സെക്രട്ടറി, കണ്ണൂര്‍ പ്രസ് ക്ലബ്, പ്രസ്ക്ലബ് റോഡ്, കണ്ണൂര്‍-670001 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്. ഫോണ്‍: 0497 2700638
പ്രതികരിക്കാൻ ഇവിടെ എഴുതുക: