കണ്ണൂര്‍: ചെങ്കോട്ടുകോണം ശ്രീരാമദാസമഠത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ശ്രീരാമനവമി രഥയാത്ര കൊല്ലൂര്‍ ശ്രീമൂകാംബിക ദേവീ സന്നിധിയില്‍ നിന്നും മാര്‍ച്ച് 17ന് പ്രയാണം ആരംഭിക്കും. 18, 19 തിയ്യതികളില്‍ രഥയാത്രക്ക് കണ്ണൂര്‍ ജില്ലയിലെ സ്വീകരണ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് ശ്രീരാമദാസ മിഷന് യൂണിവേഴ്സല്‍ സൊസൈറ്റി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് മണ്ടൂര്‍ പ്രഭാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാന കോ-ഓഡിനേറ്റര്‍ ബ്രഹ്മചാരി അരുണ്‍, സംസ്ഥാന ട്രഷറര്‍ കെ.രവീന്ദ്രന് (വേളം) പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികളായി സി.കെ.രവീന്ദ്രവര്‍മ്മരാജ (ചിറക്കല്‍ കോവിലകം) സ്വാമി സാധു വിനോദ് (രക്ഷാധികാരികള്‍), അഡ്വ.കെ.വി.ശശിധരന് നമ്പ്യാര്‍ (ചെയര്മാന്), എം.എന്‍.നമ്പ്യാര്‍, റിട്ട.കേണല്‍ എന്‍.വി.ജി.നമ്പ്യാര്‍, ബി.അശോകന്, എ.കെ.മുകുന്ദക്കുറുപ്, കെ.പി.കൃഷ്ണകുമാര്‍ (വൈസ് ചെയര്മാന്മാര്), മണ്ടൂര്‍ പ്രഭാകരന് (ജനറല്‍ കണ്‍വീനര്‍), ടി.വി.മധുസൂദന മാരാര്‍, സി.ജനാര്ദ്ദനന്, അഡ്വ.ഹരിദാസ്, സി.അശോകന് (ജോ.കണ്‍വീനര്‍മാര്‍), കെ.ദിലീപ് (ട്രഷറര്‍), ഗീത പുറവങ്കര (വനിതാ വിഭാഗം കണ്‍വീനര്‍) എന്നിവര്‍ ഉള്‍പ്പെടെ മുന്നൂറ്റി ഒന്ന് അംഗ സ്വാഗത സംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: