കണ്ണൂര്‍: കണ്ണൂരില്‍ സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലയില്‍ നിന്നും ഉണ്ടാകണമെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സിലിന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്നും സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി സി.എച്ച്.വത്സലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.ജി.ശശീന്ദ്രന്, ജില്ലാ സെക്രട്ടറി മണ്ടൂര്‍ പ്രഭാകരന്, സംസ്ഥാന എക്സിക്യുട്ടീവ് അംഗം എന്‍.വി.രമേശന്, കെ.പി.ജനാര്ദ്ദനന്, കൊറ്റിയത്തു സദാനന്ദന്, കെ.മീനാക്ഷി ടീച്ചര്‍, വി.വി.കൃഷ്ണന്, കെ.എന്‍.ചന്ദ്രശേഖരന്, അഡ്വ.പി.സന്തോഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: