48 മണിക്കൂര്‍ ഉപവാസം ഇന്നുമുതല്‍

Wednesday 1 February 2017 8:28 pm IST

പാലക്കാട്:ചടയന്‍കലായില്‍ സിപിഎമ്മുകാര്‍ രണ്ടുപേരെ ചുട്ടുകൊന്ന കേസിലെ മുഴുവന്‍ പ്രതികളെയും ഒരു മാസം തികഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 48 മണിക്കൂര്‍ ഉപവാസം ഇന്നുമുതല്‍. മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസം രാവിലെ 9ന് പുതുശ്ശേരിയില്‍ ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ല അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്‍ എന്നിവരാണ് ഇന്ന് ഉപവസിക്കുക. നാളെ രാവിലെ 9 മണി മുതല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.ശിവരാജന്‍,നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍,ബിഎംഎസ് മേഖലാഇന്‍ചാര്‍ജ്ജ് വി.ശിവദാസും ഉപവസിക്കും. നാലിന് രാവിലെ 9ന് ഉപവാസ സമാപനവും, പുതുശ്ശേരിയില്‍ നടക്കുന്നദേശീയപാത ഉപരോധവും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേഷ് ഉദ്ഘാടനം ചെയ്യും. പ്രതികളെയും, ഗൂഡാലോചന നടത്തിയവരെകുറിച്ചും വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടും രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് നടപടികള്‍ വൈകുന്നത്. പോലീസിന്റെ രാഷ്ട്രീയ പ്രേരിതമായുള്ള നടപടികളാണ് മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുന്നതെന്ന് സമിതി കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.