കേരളത്തിന് കൂടുതല്‍ അരിയും മണ്ണെണ്ണയും

Tuesday 15 May 2012 8:06 pm IST

ന്യൂദല്‍ഹി: കേരളത്തിന്‌ 10,000 മെട്രിക്ക്‌ ടണ്‍ അരി അനുവദിച്ചതായി കേന്ദ്ര ഭക്ഷ്യമന്ത്രി ഉറപ്പ്‌ നല്‍കിയതായി മന്ത്രി അനൂപ്‌ ജേക്കബ്ബ്‌ അറിയിച്ചു. സംസ്ഥാനത്തിന്‌ വിപണി വിലയ്ക്ക്‌ കൂടുതല്‍ മണ്ണെണ്ണയും അനുവദിക്കുമെന്ന്‌ കേന്ദ്ര പെട്രോളിയംമന്ത്രി ജയ്‌പാല്‍ റെഡ്ഡിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായെന്നും അനൂപ്‌ കൂട്ടിച്ചേര്‍ത്തു.
മണ്ണെണ്ണ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യണോ എന്ന്‌ സംസ്ഥാനത്തിന്‌ തീരുമാനിക്കാം എന്ന്‌ ജയ്‌പാല്‍ റെഡ്ഡി പറഞ്ഞു. ഈ കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചേര്‍ന്ന്‌ തീരുമാനിക്കും. മത്സ്യത്തൊഴിലാളികളുടെ സെന്‍സസ്‌ എടുത്തുകഴിഞ്ഞാല്‍ പ്രത്യേക മണ്ണെണ്ണ വിഹിതം അനുവദിക്കുന്നത്‌ പരിശോധിക്കും.
10,000 മെട്രിക്ക്‌ ടണ്‍ അനുവദിക്കുന്നതിലൂടെ അരിവിഹിതത്തിലുണ്ടായ കുറവ്‌ ഏറെകുറെ പരിഹരിക്കപ്പെടും എന്ന്‌ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക്‌ ശേഷം അനൂപ്‌ പറഞ്ഞു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.