ഹയര്‍ സെക്കന്ററി ഫലം പ്രഖ്യാപിച്ചു

Tuesday 15 May 2012 7:49 pm IST

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്ററിയില്‍ 88.08 ശതമാനം പേര്‍ വിജയിച്ചു. 112 സ്കൂളുകള്‍ നൂറ് മേനി വിജയം നേടി. 3334 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് നേടി.
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ പാര്‍ട്ട് 1, പാര്‍ട്ട് 2 ല്‍ 91.97 ശതമാനം പേര്‍ വിജയിച്ചു. പാര്‍ട്ട് 1, 2, 3ല്‍ 84.73 ശതമാനം പേരും വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഫലങ്ങള്‍ പ്രഖ്യാപിച്ചത്. പെണ്‍കുട്ടികളാണ് ഇത്തവണയും മുന്നില്‍.
കോഴിക്കോട് ജില്ലയ്ക്കാണ് കൂടിയ വിജയ ശതമാനം. നൂറുമേനി വിജയം കരസ്ഥമാക്കിയവരില്‍ മൂന്നു റസിഡന്‍ഷ്യല്‍ സ്കൂളുകളും മറ്റു നാലു സര്‍ക്കാര്‍ സ്കൂളുകളും ഉള്‍പ്പെടും. 1869 സെന്റന്‍ററുകളിലായി ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയ്ക്ക് ഇത്തവണ 4,09,503 വിദ്യാര്‍ത്ഥികളും രണ്ടാംവര്‍ഷ പരീക്ഷയ്ക്ക് 3,71,347 വിദ്യാര്‍ത്ഥികളുമാണ് ഹാജരായത്.
കഴിഞ്ഞവര്‍ഷം പ്ലസ്ടുവിനു 82.25ശതമാനവും വിഎച്ച്എസ്ഇക്ക് 78.15 ശതമാനവും വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിനു യോഗ്യത നേടിയത്.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.