റിസോര്‍ട്ടില്‍ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

Wednesday 1 February 2017 8:33 pm IST

കുമളി: മദ്യലഹരിയില്‍ റിസോര്‍ട്ടില്‍ ആക്രമണം നടത്തിയ മൂന്നു പേര്‍ കുമളി പോലീസിന്റെ പിടിയിലായി.  തേക്കടി കവലയിലെ സാന്ദ്ര പാലസ് എന്ന  റിസോര്‍ട്ടിന് കേടുപാടുകള്‍ വരുത്തുകയും ജീവനക്കാരെ ആക്രമിക്കുകയും  ചെയ്തതിന്റെ പേരില്‍ എറണാകുളം പള്ളുരുത്തി ചാലനാ വീട്ടില്‍ സന്തോഷ് (52), ആലപ്പുഴ മണ്ണഞ്ചേരി  ഉടുമ്പിത്തറ വീട്ടില്‍ മന്‍ഷാദ് (28), കോട്ടയം പാമ്പാടി പങ്ങട കന്നുകുഴി  വീട്ടില്‍ അജയകുമാര്‍ (33) എന്നിവരെ പോലീസ് അറസ്‌റ് ചെയ്തത്. മൂവരും വിനോദ സഞ്ചാരികളുമായെത്തിയ ടാക്‌സി  വാഹനങ്ങളുടെ ഡ്രൈവര്‍മാരാണ്. വാഹന പാര്‍ക്കിങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.