യുവമോര്‍ച്ച സഹകരണ ബാങ്ക് വളയല്‍ സമരം ഇന്ന്

Wednesday 1 February 2017 8:46 pm IST

ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ അഴിമതിക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രക്ഷോഭത്തിന്. ബാങ്കിനുകീഴിലെ മുഴുവന്‍ ശാഖകളിലും അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നും ഭരണ സമിതിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് വളയല്‍ സമരം നടത്തും. അഴിമതിയില്‍ മുങ്ങിക്കുളിച്ച സഹകരണ സ്ഥാപനങ്ങളെ നശിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി ശ്യാംകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ്, ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എച്ച്. ഹര്‍ഷന്‍, അജി ആര്‍. നായര്‍, ജില്ലാ സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, സ്റ്റാലിന്‍ കായംകുളം എന്നിവര്‍ സംസാരിച്ചു. നഗരസഭ ഉപാദ്ധ്യക്ഷന്‍ ബാങ്ക് ഡയറക്ടര്‍ സ്ഥാനം രാജിവച്ചു മാവേലിക്കര: മാവേലിക്കര നഗരസഭ ഉപാധ്യക്ഷന്‍ പി.കെ. മഹേന്ദ്രന്‍ മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജി വെച്ചു. ബാങ്കിലെ ക്രമക്കേട് സംബന്ധിച്ചു രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കവേയാണു രാജി. രാവിലെ രാജിക്കത്ത് പ്രസിഡന്റിനും ബാങ്ക് സെക്രട്ടറിക്കും നല്‍കാനായി എത്തിയെങ്കിലും ഇരുവരും കൈപ്പറ്റാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു റജിസ്‌ട്രേഡ് തപാലില്‍ രാജിക്കത്ത് ഇരുവര്‍ക്കും അയച്ചു. സംശുദ്ധമായ പൊതുപ്രവര്‍ത്തന ജീവിതമാണു ഇതുവരെയുള്ളത്. ജീവനക്കാര്‍ കാണിച്ച ക്രമക്കേടുകളുടെ പേരില്‍ ആരോപണവിധേയനായി നിലകൊള്ളേണ്ട സാഹചര്യം ഇല്ലെന്നു തോന്നിയതിനാലാണു രാജി വെച്ചതെന്നും പി.കെ.മഹേന്ദ്രന്‍ പറഞ്ഞു. സിപിഎം ഭരിക്കുന്ന നഗരസഭയിലെ ഉപാദ്ധ്യക്ഷനാണു പി.കെ. മഹേന്ദ്രന്‍. നഗരസഭ ഉപാധ്യക്ഷ സ്ഥാനം വെടിയുന്നതു സംബന്ധിച്ചു ആലോചിച്ചില്ലെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ പരിശ്രമിക്കുന്ന വ്യക്തിയല്ല താനെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.