കണ്ണൂര്‍: എടച്ചൊവ്വ ഇരുവങ്കൈ കഞ്ചാരക്കണ്ടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും നാഗപ്രതിഷ്ഠാ ദിനവും തൈപ്പൂയ്യ മഹോത്സവവും ഇന്നുമുതല്‍ 10 വരെ നടക്കും. തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് സപ്താഹ യജ്ഞം ഉദ്ഘാടനം ചെയ്യം. കെ.കെ.ചൂളിയാട് അധ്യക്ഷത വഹിക്കും. പെരികമന ശ്രീനാഥ് നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യന്‍. നാഗപ്രതിഷ്ഠാദിനമായ 9ന് രാവിലെ 8ന് നാഗപൂജ, വൈകുന്നേരം 6ന് ദീപാലങ്കാരം, നിറമാല, 6.45ന് സര്‍പ്പബലി, രാത്രി 7ന് മലര് പൂജ, 10ന് രാവിലെ 6.30ന് ഗണപതി ഹോമം, വൈകുന്നേരം 6ന് നിറമാല, 6.30ന് ഇരട്ടത്തായമ്പക, 8.30ന് തിടമ്പ് നൃത്തം എന്നിവയാണ് പ്രധാന പരിപാടികള്‍.
നികുതി വെട്ടിച്ച് കടത്തുകയായിരുന്ന കോഴി ലോറി പിടികൂടി
ഉളിക്കല്‍: നികുതിവെട്ടിച്ച് കടത്തുകയായിരുന്ന കോഴിലോറി ഉളിക്കല്‍ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ പെരുവംപറമ്പിലെ പുതിയ പുരയില്‍ സാദിഖ് (29), ഉടമ ഉളിക്കലിലെ വാഴയില്‍ ഷഫീര്‍ (30) സഹായി ഉളിക്കലിലെ വാഴയില്‍ റഹിം (33), ലോറിക്ക് അകമ്പടി ഒരുക്കിയ ജീപ്പ് ഡ്രൈവര്‍ കിളിയന്തറയിലെ കാക്കപ്പൊയില്‍ ശരത് (26), നെല്ലിക്കാം പൊയിലിലെ മാതമംഗലത്ത് ഗിരീഷ് (30) എന്നിവരെയാണ് എസ്ഐ ശിവന് ചോടോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ ഉളിക്കല്‍ അറബി റോഡില്‍ വെച്ചായിരുന്നു ലോറി പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: