ശ്രീകണ്ഠമംഗലം ബാങ്കിലേക്ക് ബിജെപി മാര്‍ച്ച് നടത്തി

Wednesday 1 February 2017 9:04 pm IST

ചേര്‍ത്തല: ലക്ഷങ്ങളുടെ ക്രമക്കേട് നടന്ന ശ്രീകണ്ഠമംഗലം സര്‍വീസ് സഹകരണ ബാങ്കിലെ ഭരണസമിതി അംഗങ്ങള്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ ആഭിമുഖ്യത്തില്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. തണ്ണീര്‍മുക്കം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കള്ളപ്പണത്തെ ജനകീയമാക്കി സംരക്ഷിക്കുന്ന സ്ഥലങ്ങളായി സഹകരണ ബാങ്കുകള്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിട്ടും പോലീസില്‍ വിവിരം അറിയിക്കാത്ത ബാങ്ക് അധികാരികളുടെ നടപടി ദുരൂഹത നിറഞ്ഞതാണ്. സഹകാരിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളില്‍ ജീവനക്കാര്‍ക്കുള്ള പങ്ക് വ്യക്തമാക്കണം. മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ ഭരണസമിതി അംഗങ്ങള്‍ രാജിവെച്ച് അന്വേഷണത്തെ നേരിടാന്‍ തയാറായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എം. ബിജുമോന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ടി.എസ്. ഷൈലേഷ്, നഗരസഭ കൗണ്‍സിലര്‍ ഡി. ജ്യോതിഷ്, അരുണ്‍ കെ. പണിക്കര്‍, അനിമോന്‍, അനുരാജ്, ആര്‍. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.